വിതുര: പേപ്പാറ ഡാമിലെ കടന്നല്‍ക്കൂടുകള്‍ നശിപ്പിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യം. സഞ്ചാരികള്‍ ഏറെയെത്തുന്ന അവധിദിവസങ്ങളിലെല്ലാം ഡാമിന്റെ ഷട്ടറിന് സമീപത്തുനിന്നും കെ.എസ്.ഇ.ബി. കെട്ടിടത്തിന് വെളിയില്‍ നിന്നും കടന്നല്‍ ഇളകാറുണ്ട്. ഇതിനകം നിരവധിപേര്‍ കുത്തേറ്റ് ആശുപത്രിയിലുമായി.
കൊച്ചുകുട്ടികള്‍ക്കുവരെ കടന്നല്‍ക്കുത്തേല്‍ക്കുന്നതിനാല്‍ കൂടുകള്‍ അടിയന്തരമായി നശിപ്പിക്കണമെന്ന് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് സി.ആര്‍. അരുണ്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്കും പലതവണ കുത്തേറ്റിട്ടുണ്ട്. ഇവര്‍ ഓരോ ദിവസവും ഭയന്നാണ് ജോലിക്കെത്തുന്നത്. കടന്നല്‍ക്കൂടുകള്‍ നശിപ്പിക്കാനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചുകഴിഞ്ഞതായി ജലഅതോറിട്ടി എ.എക്‌സ്.ഇ. പറഞ്ഞു.