പാലോട്. ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി പെരിങ്ങമ്മല ഗവ. യുപിഎസില്‍ ബഹിരാകാശ ഗവേഷണ കാഴ്ചകളിലേക്കു വെളിച്ചം വീശി ഇന്നലെ പോസ്റ്റര്‍ പ്രദര്‍ശനവും സയന്‍സ് ക്ളബ്ബിലെ കുട്ടികള്‍ തയാറാക്കിയ പൌര്‍ണമി എന്ന ചാന്ദ്രദിന പതിപ്പിന്റെ പ്രകാശനവും ക്വിസ് മല്‍സരവും സംഘടിപ്പിച്ചു. എച്ച്എം: ജമീലാബീവി പ്രകാശനം ചെയ്തു. ശാസ്ത്ര ക്ളബ് കണ്‍വീനര്‍മാരായ ബി. രാധാകൃഷ്ണന്‍, ക്ളീറ്റസ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.