പാലോട്. വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്കെയായപ്പോള്‍ പെരിങ്ങമ്മല ഗവ. യുപിഎസിന്റെ അക്ഷരമുറ്റത്ത് ഇന്നലെ തിരഞ്ഞെടുപ്പിന്റെ ആവേശം അലതല്ലി. ഇനി ബുധനാഴ്ച വരെ മന്ത്രിസഭാ രൂപീകരണത്തിന്റെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്. കുട്ടികളില്‍ ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പും സര്‍ക്കാര്‍ രൂപീകരണവും ഒക്കെ പഠിപ്പിക്കാന്‍ നടത്തിയ വോട്ടെടുപ്പാണു വേറിട്ടതായത്.
തിരഞ്ഞെടുപ്പിന്റെ ചുമതലക്കാരായ ഉദ്യോഗസ്ഥരടക്കം കുട്ടികള്‍ തന്നെയായിരുന്നു. കഴിഞ്ഞ മാസം 27നു തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനമിറക്കി 30നു വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. രണ്ടാം തീയതി നാമനിര്‍ദേശപത്രിക സമര്‍പ്പണമായിരുന്നു. തൊട്ടടുത്ത ദിവസം പിന്‍വലിക്കല്‍, നാലിനു സൂക്ഷ്മപരിശോധന, ഏഴിനു സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കല്‍, പിന്നെ വോട്ടുപിടിത്തത്തിന്റെ ദിനങ്ങള്‍.
ഇത്രയും കടമ്പകള്‍ക്കു ശേഷമാണ് ഇന്നലെ രാവിലെ കുട്ടികള്‍ കയ്യില്‍ തിരിച്ചറിയല്‍ രേഖയുമായി വോട്ട് ചെയ്യാന്‍ അണിനിരന്നത്. വിരലിലെ മഷികുത്തലടക്കമാണു വോട്ടെടുപ്പു നടത്തിയത്. ഉച്ചയ്ക്കു ശേഷം ഫലപ്രഖ്യാപനം നടത്തി എംപിമാരെ തിരഞ്ഞെടുത്തു. ഇനി ബുധനാഴ്ച മന്ത്രിസഭാ രൂപീകരണവും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ കൂടി കഴിയുമ്പോള്‍ ഏകദേശം ഒരു മാസംനീണ്ട തിരഞ്ഞെടുപ്പു പ്രകിയകള്‍ക്കു സമാപനമാവും. സ്കൂളിലെ സാമൂഹികശാസ്ത്ര ക്ളബ്ബാണു തിരഞ്ഞെടുപ്പിന്റെ ചുമതലക്കാര്‍. എച്ച്എം ജമീല, ക്ളബ് കണ്‍വീനര്‍മാരായ നിസാം ചിതറ, കുമാരി ഷീല എന്നിവര്‍ നേതൃത്വം നല്‍കി.