പാലോട്. പാണ്ടിയാന്‍പാറ, കുണ്ടാട്, വെള്ളയംദേശം മേഖലകളില്‍ മാഞ്ചിയം, അക്കേഷ്യ പ്ളാന്റേഷനെതിരെ ജനവികാരം ശക്തമാകുന്നു. പ്ളാന്റേഷന്‍ ആരംഭിച്ചതിനുശേഷം ഈ പ്രദേശങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കുകയും കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും ജൈവവൈവിധ്യങ്ങളുടെ വ്യാപക നാശം ഉണ്ടായതായും പറയുന്നു. അപൂര്‍വയിനം ഒറ്റമൂലികളടക്കം കാട്ടുപഴവര്‍ഗങ്ങളും വ്യാപകമായി ഉണ്ടായിരുന്ന വനമേഖലയില്‍ വന്യജീവികള്‍ക്കു സുഖജീവിതമായിരുന്നു.
എന്നാല്‍ ഇതൊക്കെ വെട്ടിത്തെളിച്ച് ഇത്തരം തൈകള്‍ നട്ടപ്പോള്‍ പ്രദേശത്തെ വന്യമൃഗശല്യം രൂക്ഷമായി. വിഷപാമ്പുകളടക്കം നാട്ടിലിറങ്ങി ഭീതിപരത്തുന്നു. കൃഷിക്കാര്‍ക്കു കുരങ്ങ്, പന്നി അടക്കമുള്ളവയെക്കൊണ്ടു ജീവിക്കാന്‍ വയ്യാത്ത അവസ്ഥയായി. ത്വക്ക് രോഗങ്ങളും ശ്വാസംമുട്ടലും വ്യാപകമായി. നീരുറവകളും കിണറുകളും വറ്റി. കാന്‍സര്‍ രോഗം വ്യാപകമായതിനു പിന്നില്‍ ഒരു കാരണം ഇതാണോ എന്നും നാട്ടുകാര്‍ സംശയിക്കുന്നു.
പ്ളാന്റേഷന്‍ ഒഴിവാക്കി ഈ മേഖലയില്‍ സ്വാഭാവിക മരങ്ങളും ഔഷധ സസ്യങ്ങളും വച്ചുപിടിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പാണ്ടിയാന്‍പാറ ഗ്രീന്‍വാലി റസിഡന്റ്സ് അസോസിയേഷന്‍ സമര രംഗത്ത് വന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.