വിതുര. ഗവ. വിഎച്ച്എസ്എസിനു സമീപം സ്ഥാപിച്ചിരുന്ന എസ്എഫ്ഐയുടെ കൊടിയും ഫ്ളക്സ് ബോര്‍ഡും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. കഴിഞ്ഞദിവസം രാത്രിയാണു മോഷണം നടന്നതെന്നാണു പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ വിതുര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി. ജിജോ വിതുര പൊലീസില്‍ പരാതി നല്‍കി.
മുന്‍പും ഇതുപോലെ പലതവണ എസ്എഫ്ഐയുടെ കൊടിക്കും ഫ്ളക്സിനും നേരെ ആക്രമണമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുവരെ പൊലീസിനു പ്രതികളെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ആയതിനാല്‍ പ്രതികളെ അടിയന്തരമായി കസ്റ്റഡിയിലെടുത്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് എസ്എഫ്ഐ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.