വിതുര: അപകടാവസ്ഥയില്‍ നിന്നിരുന്ന മരം മുറിഞ്ഞുവീണ് വിതുര പോസ്റ്റോഫീസിന്റെ മേല്‍ക്കൂര തകര്‍ന്നു. വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള മരമാണ് ഒടിഞ്ഞു വീണത്. പോസ്റ്റ് ഓഫീസിന്റെ ഓടുകളും തടിത്തട്ടും തകര്‍ന്നിട്ടുണ്ട്. രാത്രി തന്നെ വിതുര പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അര്‍ദ്ധരാത്രിക്കുശേഷമാണ് ഫയര്‍ഫോഴ്‌സ് മരം പൂര്‍ണമായി മുറിച്ചുമാറ്റിയത്. ജീവനക്കാര്‍ ചേര്‍ന്ന് പോേസ്റ്റാഫീസില്‍ താത്കാലികമായി ടാര്‍പ്പാളിന്‍ മേല്‍ക്കൂര ഇട്ടു. വെള്ളിയാഴ്ച തിരുവനന്തപുരം സൗത്ത് പോസ്റ്റല്‍ സൂപ്രണ്ട്, നെടുമങ്ങാട് അസിസ്റ്റന്റ് സൂപ്രണ്ട്, മരാമത്ത് വിഭാഗം എന്‍ജിനിയര്‍ തുടങ്ങിയവര്‍ വിതുര പോസ്റ്റ് ഓഫിസിലെത്തി നാശനഷ്ടം വിലയിരുത്തി. മേല്‍ക്കൂരയുടെ പുനര്‍നിര്‍മാണം അടിയന്തരമായി തുടങ്ങുമെന്ന് ഇവര്‍ അറിയിച്ചു.