പാലോട്: ജില്ലയിലെ ഏറ്റവും വലിയ ആദിവാസി ഗ്രാമപ്പഞ്ചായത്തായ പെരിങ്ങമ്മലയില്‍ എല്ലാ ആദിവാസി ഊരുകളിലും വൈദ്യുതി വിളക്ക് തെളിയുന്നു.
വൈദ്യുതി വകുപ്പ് നടപ്പാക്കുന്ന രാജീവ്ഗാന്ധി ഗ്രാമീണ വിദ്യുത് യോജന പദ്ധതി പ്രകാരമണ് ആദിവാസി ഊരുകളിലും തോട്ടംതൊഴിലാളിമേഖലകളിലും ഇപ്പോള്‍ വൈദ്യുതി എത്തിക്കുന്നത്. പെരിങ്ങമ്മല ഇലക്ട്രിക് സെക്ഷന് കീഴില്‍വരുന്ന ചെന്നല്ലിമൂട്, മുത്തികാണി, കട്ടിലക്കുഴി, ഞാറനീലി എന്നീ ആദിവാസിഊരുകളില്‍ അഞ്ച് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ച് 11 കെ.വി. ലൈന്‍ വലിച്ചാണ് വൈദ്യുതി നല്‍കിയിരിക്കുന്നത്. ഇവിടെ നാല് ആദിവാസി ഊരുകളില്‍പ്പെട്ട 150-ല്‍പ്പരം കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചുകഴിഞ്ഞു.
വനാനുമതി ലഭിക്കാന്‍ വര്‍ഷങ്ങളോളം തടസ്സംനേരിടുന്ന ഈയ്യക്കോട്, ഇടിഞ്ഞാര്‍, പള്ളിപ്പുരകരിക്കകം, ഒരുപറകരിക്കകം, ഇലഞ്ചിയം, പന്നിയോട്ടുകടവ് എന്നി ആദിവാസി ഊരുകളിലും വൈദ്യുതീകരണം തുടങ്ങിക്കഴിഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഈ പ്രദേശത്തെ 270ലധികം ആദിവാസികള്‍ക്കുകൂടി പ്രകാശം ലഭിക്കുമെന്ന് പെരിങ്ങമ്മല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ധനപാലന്‍ പറഞ്ഞു.
ഇതുകൂടാതെ ഈ ലൈനുകളില്‍ നിന്നും ബി.പി.എല്‍. കാര്‍ഡുകാര്‍ക്ക് അടിയന്തരമായി കണക്ഷനുകളും നല്‍കുന്നുണ്ട്. 12 ലക്ഷം ചെലവിട്ട് ഗ്രാമപ്പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം ബ്രൈമൂര്‍ തോട്ടം മേഖലയിലെ തൊഴിലാളികുടുംബങ്ങള്‍ക്കും വൈദ്യുതി നല്‍കിക്കഴിഞ്ഞു. ഇവിടെ 22 കുടുംബങ്ങള്‍ക്കാണ് പുതുതായി കണക്ഷന്‍ ലഭിക്കുന്നത്. ജില്ലയില്‍തന്നെ എല്ലാ ആദിവാസി ഊരുകളും വൈദ്യുതീകരിക്കപ്പെടുന്ന ആദ്യത്തെ പഞ്ചായത്താണ് പെരിങ്ങമ്മല.