പാലോട് : ജീപ്പുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഒരു ജീപ്പ് നിയന്ത്രണം വിട്ട് അമ്പതടിയിലധികം താഴ്‌ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. പാലോട് ബ്രൈമൂര്‍ എസ്‌റ്റേറ്റിലേക്ക് പോവുകയായിരുന്ന ജീപ്പും എതിരെ വന്ന എസ്‌റ്റേറ്റ് സൂപ്രണ്ടിന്റെ ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വളവും തിരിവുമുള്ള ഇടുങ്ങിയ റോഡായതിനാല്‍ എതിരെ വന്ന ജീപ്പ് കാണാന്‍ കഴിയാത്തതാണ് അപകടത്തിനിടയാക്കിയത്. എസ്‌റ്റേറ്റിലെ റബര്‍ പാട്ടത്തിനെടുത്തിട്ടുള്ള വെഞ്ഞാറമൂട് സ്വദേശി മീരാന്‍ ബ്രൈമൂര്‍ മേരിഗോള്‍ഡ് എസ്‌റ്റേറ്റ് സൂപ്പര്‍വൈസര്‍ മുണ്ടക്കയം സ്വദേശി ബാബു എന്നിവര്‍ക്കാണ് പരുക്കേറ്റത്.
മീരാനും ബാബുവും ജീപ്പില്‍ നിന്നും തെറിച്ചു വീണതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മീരാന്‍ ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് അമ്പതടിയിലധികം താഴ്‌ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് പാറയില്‍ തട്ടിയാണ് നിന്നത്. സൂപ്രണ്ട് പ്രസാദ് രണ്ടരകിലോമീറ്ററിലധികം യാത്രചെയ്‌ത് ഇടിഞ്ഞാറിലെത്തി നാട്ടുകാരെ വിവരമറിയിച്ച് അവരുടെ സഹായത്തോടെയാണ് അപകടത്തില്‍പ്പെട്ട മീരാനെയും ബാബുവിനെയും രക്ഷിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.