പാലോട്. അംഗന്‍വാടി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള പുതിയ യൂണിഫോം കോട്ട് ബഹിഷ്കരിക്കുമെന്നും ഇതിന്റെ പേരില്‍ ലക്ഷങ്ങള്‍ നഷ്ടം വരുത്തിയ ഉദ്യോഗസ്ഥന്മാരില് നിന്നു തുക ഈടാക്കണമെന്നും ഇന്ത്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷന് (ഐഎന്‍ടിയുസി) പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ മന്ത്രിയും ഡയറക്ടറുമായി ചര്‍ച്ച നടത്തിയതായും അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു കുളങ്ങര ഉദ്ഘാടനം ചെയ്തു. നന്ദിയോട് ജീവകുമാറിന്റെ അധ്യക്ഷതയില്‍ ടി. വിജയകുമാരി, ശോഭന്‍ദാസ്, അജിത, വെട്ടൂര്‍ വിനു, അനിത, മോഹനകുമാരി, സുശീല എന്നിവര്‍ പ്രസംഗിച്ചു.