പാലോട്. പെരിങ്ങമ്മല റോഡില്‍ പാലോട് മദ്യശാല മുതല്‍ പാപ്പനംകോട് സെന്റ് ജോര്‍ജ് ചര്‍ച്ച് വരെയുള്ള ഭാഗം റോഡ് തകര്‍ച്ചയില്‍ ദുരിതക്കയമായി. ചര്‍ച്ചിനു സമീപം മുണ്ടംപാലത്തു വെള്ളക്കെട്ട് മൂലമാണു വര്‍ഷങ്ങളായി റോഡ് തകര്‍ച്ചയില്‍ കിടക്കുന്നത്. ഇവിടെ നാട്ടുകാര്‍ പലതവണ ശ്രമദാനമായി റോഡ് നന്നാക്കിയിട്ടുണ്ട്. മഴക്കാലം ആയതോടെ ഇവിടെ ചെളിക്കളമായി, അതുപോലെ തന്നെ ആര്യ ഹോസ്പിറ്റല്‍ ഭാഗത്തെ വളവും വീതികുറവും അപകടക്കെണിയാവുന്നുണ്ട്. ഈ പ്രദേശത്ത് ഓടയില്ലാത്തതാണു തകര്‍ച്ചയ്ക്കും വെള്ളക്കെട്ടിനും കാരണമായിരിക്കുന്നത്. ഈ പ്രധാന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

