WELCOME
Saturday, July 5, 2014
ജില്ലാ സഹകരണ ബാങ്ക് പാങ്ങോട് ശാഖ ഉദ്ഘാടനം ചെയ്തു
പാങ്ങോട്. ജില്ലാ സഹകരണ ബാങ്ക് പാങ്ങോട് ശാഖ കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ ചെയര്‍മാന്‍ തലേക്കുന്നില്‍ ബഷീര്‍ ആദ്യനിക്ഷേപം സ്വീകരിച്ചു. സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള ആദ്യവായ്പ വിതരണം ചെയ്തു. ജില്ലാ ബാങ്ക് പ്രസിഡന്റ് ഇ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍, വൈസ് പ്രസിഡന്റ് വി. സോമന്‍കുട്ടി, എ. ഇബ്രാഹിംകുട്ടി, വട്ടപ്പാറ ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയിരൂര്‍ മോഹനന്‍, സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് രവീന്ദ്രന്‍ തമ്പി, ഡി.രഘുനാഥന്‍നായര്‍, എം.എം.ഷാഫി, സതീശന്‍, ബിന്ദു, എം.ശശികല, പാങ്ങോട് വിജയന്‍, കെ.വിജയകുമാര്‍, ഷാജഹാന്‍, അന്‍സാരി, ജി. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.


