പാലോട്. നന്ദിയോട് പച്ച ഗവ. എല്‍പി സ്കൂളിനു സമീപം അപകടക്കെണിയായി മാസങ്ങളായി കിടക്കുന്ന കുഴി നികത്താത്തതില്‍ പ്രതിഷേധിച്ചു ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടന്ന റോഡ് ഉപരോധത്തെ തുടര്‍ന്നു വൈകുന്നേരത്തോടെ വാട്ടര്‍ അതോറിറ്റി നന്നാക്കാനെത്തിയെങ്കിലും കള്ളപ്പണിയെന്നാരോപിച്ചു ബിജെപി അടക്കമുള്ള പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു തടഞ്ഞു.
തുടര്‍ന്നു പണി നടത്താതെ വാട്ടര്‍ അതോറിറ്റി മടങ്ങിപ്പോയി. പൊട്ടിയ പൈപ്പ്ലൈന്‍ നന്നാക്കിയതിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തോളമായി ഇവിടെ കുഴി രൂപംകൊണ്ടിരിക്കുന്നത്. സ്കൂളിനു തൊട്ടുമുന്നിലെ ഈ കുഴിയില്‍ നിരന്തരം അപകടങ്ങള്‍ സംഭവിക്കുകയായിരുന്നു. ഈ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പു മനോരമ കുഴി നികത്തണമെന്നാവശ്യപ്പെട്ടു വാര്‍ത്ത നല്‍കിയെങ്കിലും ചെവിക്കൊണ്ടില്ല.
മറ്റു മാധ്യമങ്ങളിലും വാര്‍ത്തകളായെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. സമരത്തെ തുടര്‍ന്ന് എഇയുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ അടിയന്തരമായി റോഡ് നന്നാക്കാമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഉച്ചയോടെ വാട്ടര്‍ അതോറിറ്റി കുഴിയില്‍ സിമന്റും ചല്ലിയും ഇട്ടു നികത്താനായി എത്തിയപ്പോഴാണു ബിജെപി പ്രവര്‍ത്തകര്‍ അടക്കം നാട്ടുകാര്‍ തടഞ്ഞത്. ഡിവൈഎഫ്ഐ ഉപരോധസമരം സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി.എസ്. ഷാബി ഉദ്ഘാടനം ചെയ്തു. എസ്.എസ്. സജീഷ്, ടി. രാജേഷ്, എസ്.ബി. അരുണ്‍, കെ.എസ്. വിമല്‍, കെ.പി. ചന്ദ്രന്‍, വിദ്യാധരന്‍ കാണി എന്നിവര്‍ പ്രസംഗിച്ചു.