വിതുര: ഒന്നരമാസത്തിലേറെയായി പണിമുടക്ക് നടക്കുന്ന ബോണക്കാട് മഹാവീര്‍ പ്ലാന്റേഷനില്‍ ചൊവ്വാഴ്ച തൊഴിലാളി സ്ത്രീകള്‍ പ്രതീകാത്മകമായി തോട്ടം േൈകയറി. ബി.എ. ഡിവിഷനില്‍ ഫാക്ടറിക്ക് സമീപത്തെ തേയിലക്കാട്ടിലാണ് സ്ത്രീകള്‍ അനുമതിയില്ലാതെ ഇറങ്ങി കൊളുന്തുനുള്ളിയത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
പുരുഷന്മാരും സ്ത്രീകളുമടക്കം നൂറോളംപേര്‍ പങ്കെടുത്ത യോഗത്തിലാണ് തോട്ടം പ്രതീകാത്മകമായി േൈകയറാനുള്ള തീരുമാനമുണ്ടായത്. പട്ടിണിമാറ്റാന്‍ തേയിലയും റബറും കൈയേറി ആദായമെടുക്കണമെന്ന നിര്‍ദേശമാണ് യോഗത്തിലുയര്‍ന്നത്. ഇതിന്റെ ആദ്യപടിയായി സ്ത്രീകള്‍ തേയിലക്കാട്ടിലിറങ്ങി കൊളുന്ത് നുള്ളുകയായിരുന്നു.
ശമ്പളം അനിശ്ചിതമായി മുടങ്ങിയതിനെത്തുടര്‍ന്ന് മെയ് ഒടുവിലാണ് തൊഴിലാളികള്‍ സംയുക്തമായി പണിമുടക്ക് തുടങ്ങിയത്. ജൂണ്‍ അവസാനം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും തോട്ടമുടമ എത്തിയില്ല. പിന്നീട് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല.