വിതുര: കേരളാപോലീസിന്റെ ക്ലൂന്‍ കാന്പസ്- സേവ് കാന്പസ് പദ്ധതി പ്രകാരം വിതുര ജനമൈത്രി പോലീസ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ തൊളിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരം ശുചീകരിച്ചു. ഗ്രേഡ് എസ്.ഐ. സുധര്‍മ്മന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് അഷറഫ്, വൈസ് പ്രസിഡന്റ് ഹാഷിം, വാര്‍ഡംഗം ഷെമി ഷംനാദ്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സതികുമാര്‍, പ്രഥമാധ്യാപിക ഗീത, ആരോഗ്യവകുപ്പ് പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എസ്. രാഘവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരിവിരുദ്ധ, പരിസര ശുചീകരണ ബോധവല്‍ക്കരണ ക്ലൂസ് നടത്തി.