പാലോട്. മൂന്നു ദിവസമായി വീടിന്റെ ഗേറ്റിനു മുന്നില്‍ മഴയും വെയിലുമേറ്റു കാവല്‍ക്കാരനെ പോലെ ഒരു പട്ടി എങ്ങോട്ടും പോകാതെ നിലയുറപ്പിച്ചതു കാരണം വീട്ടുകാര്‍ക്കു പുറത്തിറങ്ങാനാകുന്നില്ല. വീട്ടുകാരെ ദുരിതത്തിലാഴ്ത്തിയ, എന്നാല്‍ അല്‍പം കൌതുകച്ചുവയുള്ള സംഭവം ചിതറ പഞ്ചായത്തിലെ മടത്തറ കൊച്ചുമുള്ളിക്കാട് പള്ളിക്കു സമീപം യൂസഫിന്റെ വീടിനു മുന്നിലാണ്.
കഴിഞ്ഞ ദിവസം രാവിലെ ഗേറ്റിനു മുന്നില്‍ പത്രമെടുക്കാന്‍ വീട്ടുടമ വന്നപ്പോഴാണു പട്ടി നില്‍ക്കുന്നതു കണ്ടത്. പട്ടിയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ശൌര്യം കാട്ടുന്നതുമൂലം പിന്‍വാങ്ങി. വീട്ടുടമ സംഭവം കാര്യമായി എടുത്തില്ല. എന്നാല്‍ പിറ്റേദിവസവും പട്ടി അതേ സ്ഥാനത്തു തന്നെ നില്‍ക്കുകയായിരുന്നു. ഭയന്നു വീട്ടുകാര്‍ പുറത്തിറങ്ങിയില്ല.
പിന്നീടു സംഭവമറിഞ്ഞു നാട്ടുകാര്‍ പലരും വന്നു പട്ടിയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പട്ടിയുടെ കടിയേല്‍ക്കുമെന്ന ഭയത്താല്‍ നാട്ടുകാരും ശ്രമം ഉപേക്ഷിച്ചു. വീട്ടുകാര്‍ കഴിഞ്ഞ മൂന്നു ദിവസമായി പുറത്തിറങ്ങുന്നില്ല. സാധനങ്ങളൊക്കെ വാങ്ങിക്കുന്നത് അയല്‍വീട്ടുകാരില്‍ കൊടുത്താണ്.
രണ്ടു ദിവസമായി പെയ്യുന്ന മഴയത്തും ചലിക്കാതെ പട്ടി നില്‍ക്കുകയാണ്. ഇന്നലെയും പട്ടി അവിടെ തന്നെ നില്‍പ്പുണ്ട്. വീട്ടുകാര്‍ ദുരിതത്തിലായതോടെ ഇന്നലെ വൈകുന്നേരത്തോടെ ഫയര്‍ഫോഴ്സ്, പഞ്ചായത്ത്, പൊലീസ് എന്നിവരെ അറിയിച്ചിട്ടുണ്ട്.