പാലോട്. പനങ്ങോട് ആയിരവില്ലി (കിരാതമൂര്‍ത്തി) ക്ഷേത്രത്തിലെ ഒരാഴ്ച നീണ്ട പ്രതിഷ്ഠാ ഉല്‍സവത്തിനു സമാപനം കുറിച്ച് ഇന്നു രാവിലെ 11.15നും 12.45നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്ര തന്ത്രി വീരണകാവ് കൃഷ്ണന്‍പോറ്റിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിഗ്രഹങ്ങളുടെ പ്രതിഷ്ഠ നടക്കും. മുന്നോടിയായി രാവിലെ അഞ്ചിനു ഗോദര്‍ശനം, ആറിനു ഗണപതിഹോമം, ഏഴിനു വിദ്വേശ്വര കലശാഭിഷേകം, പീഠ പ്രതിഷ്ഠ, 10നു മരപ്പാണി എന്നീ ചടങ്ങുകള്‍ നടക്കും. പ്രതിഷ്ഠയെ തുടര്‍ന്ന് അഷ്ടബന്ധ ലേപനം, കലശാഭിഷേകങ്ങള്‍, സമൂഹസദ്യ, വൈകിട്ട് അഞ്ചിനു പൊങ്കാല, ഏഴിന് അത്താഴപൂജ, 7.30നു നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും.


