വിതുര: വെള്ളപ്പൊക്കത്തില്‍ വന്നടിഞ്ഞ മണല്‍ അനധികൃതമായി കോരിയെടുക്കുന്നത് സംബന്ധിച്ച് കല്ലാറില്‍ പലേടത്തും തര്‍ക്കം. സ്വകാര്യഭൂമിയിലും വനഭൂമിയിലും അടിഞ്ഞ മണല്‍ എടുക്കാനാണ് മണല്‍ ലോബികള്‍ തമ്മില്‍ തര്‍ക്കം നടക്കുന്നത്. കഴിഞ്ഞദിവസം കല്ലാര്‍ ഡി.ടി.പി.സി. സെന്ററിലെ ദുരിതാശ്വാസ ക്യാമ്പിലും ഇതുസംബന്ധിച്ച് തര്‍ക്കം നടന്നിരുന്നു. ലോഡ് കണക്കിന് മണലാണ് പലേടത്തും അടിഞ്ഞിരിക്കുന്നത്.