വിതുര: ബോണക്കാട് ഉരുള്‍പൊട്ടലുണ്ടായ സ്ഥലം യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ജങ്ഷന്‍ എത്തുന്നതിനു മുമ്പുള്ള മരപ്പാലം മേഖലയിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. തോട്ടത്തിലെ ജി.ബി. ഡിവിഷനിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മരപ്പാലം ഭാഗത്തെ റോഡ് ഏറെക്കുറെ ഒലിച്ചുപോവുകയായിരുന്നു.