പാലോട്: ശക്തമായ കാറ്റിലും മഴയിലും റബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് വീട് തകര്‍ന്നു. പെരിങ്ങമ്മല ഞാറനീലി മണ്‍പുറത്ത് പുത്തന്‍വീട്ടില്‍ രുക്മിണി കാണിയുടെ വീടാണ് തകര്‍ന്നത്.
കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന രുക്മിണി, മകള്‍ സുശീല, മരുമകന്‍ ഹരിദാസ്, കുട്ടികളടക്കമുള്ളവര്‍ വന്‍ ശബ്ദംകേട്ട് ഇറങ്ങിഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. മണ്‍കട്ടകൊണ്ട് കെട്ടിയ ചുവര്‍, ഓട്, ടിന്‍ഷീറ്റ് എന്നിവകൊണ്ടുള്ള മേല്‍ക്കൂരയുമാണ് തകര്‍ന്നത്.