പാലോട്: കായിക പരിശീലനത്തിന് കളിസ്ഥലമില്ലെങ്കിലും സംസ്ഥാനത്തെ 48 സ്‌കൂളുകള്‍ മത്സരിച്ച സൗത്ത് സോണ്‍ സഹോദയാ കായികമേളയില്‍ ഞാറനീലി അംബേദ്കര്‍ വിദ്യാനികേതന്‍ 174 പോയിന്റുകളോടെ മികച്ച വിജയം നേടി.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ രണ്ടുദിവസമായി നടന്ന മത്സരങ്ങളിലാണ് ഈ വിദ്യാലയം കിരീടം ചൂടിയത്.
ഓവറോള്‍ കിരീടത്തിനു പുറമെ കാറ്റഗറി 19 ചാമ്പ്യന്‍ഷിപ്പിലും മാര്‍ച്ച് പാസ്റ്റിലും ഒന്നാം സ്ഥാനം നേടുകയും മൂന്ന് വ്യക്തിഗത ഇനങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്തു.
32 സ്വര്‍ണ്ണം, 22 വെള്ളി, 11 വെങ്കല മെഡലുകള്‍ നേടി ഓവറോള്‍ കൈപ്പിടിയിലൊതുക്കിയ ഈ വിദ്യാലയത്തിന് സ്വന്തമായി കളിസ്ഥലമില്ല. സംസ്ഥാനത്തിന്റെ 14 ജില്ലകളില്‍ നിന്നുള്ള ആദിവാസിക്കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
സംസ്ഥാന പട്ടികവര്‍ഗ വകുപ്പിന്റെ കീഴിലുള്ള ഏക സി.ബി.എസ്.ഇ. ഇംഗ്ലൂഷ് മീഡിയം സ്‌കൂള്‍ ആണിത്.
സ്ഥലം ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും പി.ടി.എ.യും അപേക്ഷ സമര്‍പ്പിക്കാന്‍ ഇടമില്ല. ഏറ്റവും ഒടുവില്‍ വനംവകുപ്പ് ഡി.എഫ്.ഒ.യുടെ പരിഗണനയിലാണ് വിഷയം. സ്‌കൂളിനോട് ചേര്‍ന്നുള്ള വനഭൂമിയില്‍ നിന്നും ഒരേക്കര്‍ സ്ഥലം കൂടി വിട്ടുകിട്ടിയാല്‍ ഇനിയും നേട്ടം കൊയ്യാനാകും. സ്‌കൂളിന്റെ പരിമിതമായ സൗകര്യങ്ങളില്‍ നിന്നും ഇവര്‍ നേടിയ വിജയം പകരം െവയ്ക്കാനില്ലാത്തതാണ്.
രാജിഷ്മ, സാവിത്രി, ഹരിത എന്നിവര്‍ വ്യക്തിഗതചാമ്പ്യന്‍ഷിപ്പ് നേടി. ഇവിടുത്തെ കായിക പ്രതിഭകള്‍ കഴിഞ്ഞ ആറ് മാസമായി വനാതിര്‍ത്തിയിലെ തരിശുഭൂമിയിലും പൊതുനിരത്തിലുമായിരുന്നു പരിശീലനം നടത്തിയത്.
53 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. കായിക അധ്യാപകരായ സില്‍വി സാബു, തോമസ് ജോസഫ് എന്നിവരായിരുന്നു കുട്ടികളുടെ പരിശീലകര്‍.
സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള വിദ്യാലയം നേടിയ വിജയം പ്രോത്സാഹനജനകമാണെന്ന് പ്രിന്‍സിപ്പല്‍ വിജയകുമാര്‍, മാനേജര്‍ മുരളി എം.നായര്‍ എന്നിവര്‍ പറഞ്ഞു.