പാലോട്: ഇരുതലമൂരി എന്നറിയപ്പെടുന്ന ഇരുതലയന്‍ പാമ്പിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. അഞ്ചുപേര്‍ രക്ഷപ്പെട്ടു. സംഘത്തില്‍ രണ്ടുപേര്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികളാണ്. 20 ലക്ഷം രൂപയ്ക്ക് വിറ്റ പാമ്പും കടത്താനുപയോഗിച്ച കാറും വനപാലകര്‍ കസ്റ്റഡിയിലെടുത്തു. കോവളം നെടുമത്ത് മാവുനിന്ന വീട്ടില്‍നിന്ന് ബാലരാമപുരത്ത് മംഗലത്തുകോണം ആര്‍.എസ്. ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന വില്‍സണ്‍(57), അടൂര്‍ എസ്.ബി.ഐ.യ്ക്ക് പുറകുവശം അനന്തപള്ളി പുത്തന്‍വിളയില്‍ എസ്.അരുണ്‍ (24) എന്നിവരാണ് പിടിയിലായത്.
നാലരഅടി നീളവും 19 സെ.മീറ്റര്‍ വണ്ണവുമുള്ള ഇരുതലയന്‍ പാമ്പിനെയാണ് ഇവര്‍ വില്‍ക്കാന്‍ കൊണ്ടുവന്നത്. അടൂര്‍ സ്വദേശികളാണ് 20 ലക്ഷം രൂപയ്ക്ക് പാമ്പിനെ വാങ്ങിയത്. ഫ്‌ളൈയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ മാമംപാലത്തിന് സമീപത്തുനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശി ദിലീപ്, അടൂര്‍ സ്വദേശി കാര്‍ത്തിക്, തിരുമല സ്വദേശി സ്വാമി, മംഗലത്തുകോണം സ്വദേശി അനില്‍പോള്‍, പൂങ്കുളം ജ്യോതി എന്നിവര്‍ ഉദ്യോസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞു. അറസ്റ്റ് ചെയ്ത അരുണും ഓടി രക്ഷപ്പെട്ട കാര്‍ത്തിക്കും എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ്.
പണം കണ്ടെത്താനായിട്ടില്ല.
വനംവകുപ്പിന്റെ ചുള്ളിമാനൂര്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ആദര്‍ശ്, പാലോട് റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീല്‍, വനപാലകരായ മണികണ്ഠന്‍ നായര്‍, ബാലചന്ദ്രന്‍ നായര്‍, സന്തോഷ്, ഷജീദ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ നെടുമങ്ങാട് വനംകോടതി റിമാന്‍ഡ് ചെയ്തു.