പാലോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ കഞ്ചാവ് വില്പന നടത്തിയ കേസ്സില്‍ പാലോട് വിട്ടിക്കാവ് സ്വദേശി കാര്‍ഗില്‍ ഷിബു എന്ന ഷിബു പിടിയിലായി. കഞ്ചാവ് പൊതികളും വ്യാജച്ചാരായവും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. അഞ്ച് കിലോ കഞ്ചാവുമായി പാലോട് പോലീസും രണ്ട് കിലോ കഞ്ചാവുമായി എക്‌സൈസ് വകുപ്പും നേരത്തെ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ കൂടാതെ മറ്റ് നിരവധി ക്രിമിനല്‍ കേസുകളിലും ഷിബു പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈ.എസ്.പി. വൈ.ആര്‍. റസ്റ്റത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലോട് സി.ഐ. ശ്യാംലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഡി.ഷിബുകുമാര്‍ ഉള്‍പ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.