പാലോട്: റോഡില്‍ വെള്ളക്കെട്ടായതോടെ ആദിവാസി കുടുംബങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാനാവുന്നില്ല. നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലെ കുറുപുഴ, വെമ്പ് വാളന്‍കുഴി ആദിവാസി സെറ്റില്‍മെന്റില്‍പ്പെട്ട പത്ത് കുടുംബങ്ങളാണ് ദുരിതത്തുരുത്തിലായത്.
പരിസരവാസികളായ ചിലര്‍ റോഡിന്റെ ഒരുവശത്തെ വനഭൂമി േൈകയറി മതില്‍കെട്ടി അടച്ചതോടെയാണ് ദുരിതകാലം തുടങ്ങിയതെന്ന് ആദിവാസികള്‍ പറയുന്നു. 80 വര്‍ഷമായി ഇവിടെ കഴിയുന്ന ശ്രീധരന്‍ കാണി, സുരേഷ്, ശാന്ത, സരോജിനി, ശശിധരന്‍, ഷിബു തുടങ്ങിയവരുടെ കുടുംബങ്ങളാണ് വീടിന് പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിക്കുന്നത്.േ
റാഡില്‍ വെള്ളക്കെട്ടായതോടെ ഇതുവഴിയുണ്ടായിരുന്ന ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ചെറിയ ക്ലൂസ്സില്‍ പഠിക്കുന്ന കുട്ടികളെ എടുത്താണ് സ്‌കൂളില്‍ എത്തിക്കുന്നത്. രോഗികള്‍ക്ക് ആശുപത്രികളില്‍ എത്താനും കഴിയുന്നില്ല.
സംഭവങ്ങള്‍ വിശദീകരിച്ച് ഇവര്‍ പാലോട് പോലീസിലും വനംവകുപ്പിനും പരാതികള്‍ നല്‍കിയെങ്കിലും പരിഹാരത്തിന് നടപടികളില്ല.
വാളന്‍കുഴി സെറ്റില്‍മെന്റിലെ കുടുംബങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും വെള്ളക്കെട്ട് മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി മഹാസഭയുടെ നേതൃത്വത്തില്‍ സമരം തുടങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് മോഹന്‍ ത്രിവേണി അറിയിച്ചു.