പാലോട്: വൈദ്യുതി വകുപ്പ് മുമ്പ് ഉപയോഗിച്ചിരുന്ന തേക്കിന്‍ തൂണുകള്‍ കാടുകയറി നശിക്കുന്നു. കൃത്യസമയത്ത് ലേലം ചെയ്യാത്തതാണ് പോസ്റ്റുകള്‍ നശിക്കാന്‍ കാരണം. കാട്ടാക്കട ഇലക്ട്രിക്ക് സര്‍ക്കിളില്‍ ഉള്‍പ്പെടുന്ന പെരിങ്ങമ്മല, നന്ദിയോട്, വിതുര, തൊളിക്കോട്, നെടുമങ്ങാട്, വെഞ്ഞാറമൂട്, കന്യാകുളങ്ങര, കല്ലറ ഇലക്ട്രിക്കല്‍ സെക്ഷനുകളിലാണ് ഇത്തരത്തില്‍ തേക്കിന്‍ തൂണുകള്‍ നശിച്ചുപോകുന്നത്.
പെരിങ്ങമ്മല സെക്ഷന്‍ ഓഫീസിന് മുന്നില്‍ റോഡിലാണ് പോസ്റ്റുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഇത് മാര്‍ഗതടസ്സത്തിനും കാരണമാണ്. പെരിങ്ങമ്മല, പ്രാഥമികാരോഗ്യ കേന്ദ്രം, കൃഷിഭവന്‍, വില്ലേജ് ഓഫീസ്, വിഷ്ണുക്ഷേത്രം, ഇലക്ട്രിസിറ്റി ഓഫീസ്, പൊതുചന്ത എന്നിവയെല്ലാം ചേരുന്ന സ്ഥലത്താണ് ഈ തേക്കിന്‍തൂണുകള്‍ ഇട്ടിരിക്കുന്നത്. ഇത് യാത്രാതടസ്സം സൃഷ്ടിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ഇതില്‍ നിന്നും കുറേ തടികള്‍ ചിലര്‍ കടത്തിക്കൊണ്ടുപോകാനും ശ്രമിച്ചിരുന്നു. അധികൃതര്‍ ഉടന്‍തന്നെ ഇടപ്പെട്ടതുകൊണ്ടാണ് ആ ശ്രമം പരാജയപ്പെട്ടത്.
ആറു മാസം കൂടുമ്പോള്‍ തടികള്‍ ലേലം ചെയ്യുകയാണ് പതിവ്. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് ലേലം നീണ്ടുപോകുന്നത്. പോസ്റ്റ് ഒന്നിന് 1,200 രൂപയാണ് ശരാശരിവിലയായി വകുപ്പ് നിശ്ചയിച്ചിട്ടുള്ളത്. അടിസ്ഥാന വില കണക്കാക്കിയാല്‍ തന്നെ ഏഴ് ഇലക്ട്രിസിറ്റി ഓഫീസുകളിലായി അന്‍പത് ലക്ഷത്തിനുമുകളില്‍ വിലയുടെ പോസ്റ്റുകള്‍ ഉണ്ട്. എല്ലാ ഓഫീസുകളിലും പൊതുനിരത്തില്‍ തന്നെയാണ് പോസ്റ്റുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. മിക്കയിടങ്ങളിലും ഇത് സുഗമമായ യാത്രയ്ക്ക് തടസ്സം തന്നെയാണ്.