WELCOME
Thursday, August 14, 2014
നാട്ടിലിറങ്ങിയ പെരുമ്പാമ്പിനെ വനപാലകരെ ഏല്പിച്ചു
മിതൃമ്മല: മരപ്പട്ടിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി ഫോറസ്റ്റധികൃതര്‍ക്ക് കൈമാറി. മിതൃമ്മല നീറമണ്‍കടവ് വിജയന്റെ വെറ്റിലക്കൊടിക്ക് സമീപത്താണ് കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടത്. പെരുമ്പാമ്പിന്റെ വായ്ക്കുള്ളില്‍ മരപ്പട്ടിയുടെ വാല്‍മാത്രം പുറത്ത് കാണത്തക്കരീതിയിലായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബഹളംവെച്ചതോടെ മരപ്പട്ടിയെ ഉപേക്ഷിച്ച് പാമ്പ് സമീപത്തെ തോട്ടിലേക്കിറങ്ങി. ടിപ്പര്‍ ഡ്രൈവറായ അഭിലാഷ് എന്നയാളാണ് പാമ്പിനെ പിടികൂടിയത്. ഇതിനെ പാലോട്ട് നിന്നെത്തിയ വനപാലകര്‍ക്ക് കൈമാറി.