വിതുര: യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി വിദ്യാലയങ്ങളില്‍ ഹിരോഷിമ ദിനം ആചരിച്ചു. തൊളിക്കോട് ക്രിസ്തുകിരണ്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സംഘടിപ്പിച്ച സര്‍വമത പ്രാര്‍ഥനയില്‍ ഫാ. രാഹുല്‍ ബി. ആന്റോ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അനില്‍ തിരുമല, ഐ.എസ്.എം ജില്ലാ സെക്രട്ടറി നസീര്‍ വള്ളക്കടവ് എന്നിവര്‍ പങ്കെടുത്തു.
പ്രിന്‍സിപ്പല്‍ സി. സുജിത സേവ്യറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം പി.ടി.എ പ്രസിഡന്റ് എന്‍. ബിജു ഉദ്ഘാടനം ചെയ്തു. യുദ്ധഭീകരത വെളിപ്പെടുത്തുന്ന പോസ്റ്ററുകള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കി റോഡിന്റെ വശങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. അധ്യാപകരായ പ്രദീപ് കുമാര്‍, ജോബിദാസ്, ആര്‍. മഹേഷ്, റംസി ബീവി, എസ്. ലിസി, അഞ്ജുമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചായം ഓള്‍സെയിന്റ്‌സ് പബ്ലിക് സ്‌കൂളില്‍ 69 കായിക പ്രതിഭകളെ പങ്കെടുപ്പിച്ച് സമാധാന ദീപശിഖാ പ്രയാണം നടത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി എ.എസ്. അനന്ദു നേതൃത്വം നല്‍കി. കലുങ്ക് കവലയില്‍ നടത്തിയ യുദ്ധവിരുദ്ധ സംഗമത്തില്‍ വിതുര ഫയര്‍ സ്റ്റേഷന്‍ ഉപമേധാവി ജി. രവീന്ദ്രന്‍ നായര്‍ വെള്ളരിപ്രാവിനെ ആകാശത്തേക്ക് പറത്തി.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിറ്റി കാപ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസമിന്‍, പി.ടി.എ വൈസ് പ്രസിഡന്റ് സുജ, സ്റ്റാഫ് സെക്രട്ടറി രാജരത്‌നം, അധ്യാപകരായ സെലന്‍ ജോസ്, വി.ആര്‍. ദീപു, ടി.എന്‍. കുഞ്ഞുമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.