പാലോട്: കാട്ടുപന്നിയെ കെണിവെച്ച് പിടിച്ച് കശാപ്പ് ചെയ്ത് വിറ്റ സംഭവത്തില്‍ ഒരാളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ രക്ഷപ്പെട്ടു. ആനാട് പറയന്‍കാവ്, കൂവക്കാട് തടത്തരികത്ത് വീട്ടില്‍ പി. ഷിബു (34)വിനെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഇരിഞ്ചയത്തിന് സമീപം പാറക്കുന്നില്‍ ആളൊഴിഞ്ഞ പുരയിടത്തിലാണ് സംഘം കാട്ടുപന്നിയെ കശാപ്പുനടത്തി കച്ചവടം ചെയ്തത്.
മുമ്പും നിരവധിതവണ ഇവിടെനിന്നും പന്നിയിറച്ചി വില്പന നടത്തുന്നായി പരാതി ഉണ്ടായിരുന്നു.
ഷിബുവിന്റെ വീട്ടില്‍നിന്നും പന്നിയിറച്ചിയും കശാപ്പ് ഉപകരണങ്ങളും വനപാലകര്‍ കണ്ടെടുത്തു. പാലോട് റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.