പാലോട്: വൈക്കം മുഹമ്മദ്ബഷീറിന്റെ സ്മരണയ്ക്ക് മാങ്കോസ്റ്റീന്‍ മരംനട്ടുകൊണ്ട് ഞാറനീലി അംബേദ്ക്കര്‍ വിദ്യാനികേതന്‍ വിദ്യാലയത്തില്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം ഡി.എഫ്.ഒ. ടി.ഉമ സീഡ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ആദിവാസി മേഖലകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സോഫിതോമസ്, കലാഹരന്‍, പ്രിന്‍സിപ്പല്‍ വിജയകുമാര്‍, മാനേജര്‍ രാജീവ്, തെന്നൂര്‍ ബി. അശോക്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.