വിതുര: വിതുര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിനായക കേബിള്‍ വിഷന്റെ വയറുകള്‍ നിരവധി സ്ഥലങ്ങളില്‍ അജ്ഞാതര്‍ മുറിച്ചിട്ടു. വിതുര മുതല്‍ കരുപ്പൂര് വരെയുള്ള ഭാഗങ്ങളിലെ വയറുകളാണ് കഴിഞ്ഞദിവസം രാത്രി മുറിച്ചിട്ടത്. ഇതേ തുടര്‍ന്ന് വിതുര, തൊളിക്കോട്, ചെറ്റച്ചല്‍, ചായം, ചേന്നന്‍പാറ, സൂര്യകാന്തി, കോട്ടിയത്തറ തുടങ്ങിയ സ്ഥലങ്ങളില്‍ കേബിള്‍ ടി.വി. സംപ്രേഷണം തടസ്സപ്പെട്ടു. സംഭവത്തില്‍ 'വിനായക'യുടെ നടത്തിപ്പുകാരന്‍ സന്തോഷ്‌കുമാര്‍ വിതുര പോലീസില്‍ പരാതി നല്‍കി. സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായി എസ്.ഐ. എ.ബൈജു അറിയിച്ചു.