പാലോട്: അന്തസ്സംസ്ഥാന പാതയായ തിരുവനന്തപുരം-തെങ്കാശി റോഡില്‍ ഒഴുകുപാറയിലും ശിവന്‍മുക്കിലും റോഡ് ഇടിഞ്ഞുതാണു.
ഈ റോഡില്‍ വെള്ളക്കെട്ടുകള്‍ നേരത്തെ രൂപപ്പെട്ടിരുന്നു. കഴിഞ്ഞദിവസത്തെ മഴയില്‍ റോഡിന്റെ പാര്‍ശ്വങ്ങള്‍ ഉള്‍പ്പെടെ ഇടിഞ്ഞുതാഴുകയായിരുന്നു.
മടത്തറ ശിവന്‍മുക്കില്‍നിന്നും വേങ്കൊല്ല വരെ എത്തുന്ന ഭാഗത്താണ് ഏറ്റവും വലിയ അപകടക്കെണി. ഇവിടെ റോഡ് ഇടിഞ്ഞുതാണിരിക്കുന്നത് വളവിലാണ്. ഇതുകൊണ്ട് വാഹനങ്ങള്‍ നിന്നുനിരങ്ങിയാണ് പോകുന്നത്.
വല്ലാതെ ചരിയുന്ന വാഹനത്തിനുള്ളില്‍ ഇരിക്കുന്ന യാത്രക്കാര്‍ അങ്കലാപ്പോടെയാണ് ഈ ഭാഗം കടന്നുപോകുന്നത്. പുതുതായി ഈ റോഡിലെത്തുന്ന വാഹനങ്ങളാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്.
ടി.എസ്. റോഡില്‍ മടത്തറ ഒഴുകുപാറക്ക് സമീപം വലിയൊരു കുഴിയുണ്ട്. ഇവിടെ ഏതാണ്ട് അരകിലോമീറ്ററിലധികം കുഴികളും വെള്ളക്കെട്ടുമുണ്ട്. പരുത്തി എച്ച്.എസ്.എസ്.നു മുന്നിലെ കുഴികള്‍ വര്‍ഷങ്ങളായി ഇവിടെയുണ്ട്.
മടത്തറ ടൗണില്‍ എത്തുന്നതിന് മുമ്പാണ് അടുത്ത അപകടക്കുഴികള്‍. നടുവൊടിയുന്നയാത്രയാണ് ഇവിടെ. ഓടകളെല്ലാം സ്വകാര്യവ്യക്തികള്‍ മണ്ണിട്ട് മൂടിയതാണ് ഇവിടെ റോഡ് തകരാന്‍ കാരണം.
കെ.എസ്.ടി.പി. 21 കോടി ചെലവിട്ട് പണിതീര്‍ത്ത റോഡിലാണ് ഈ കുഴികള്‍. നന്ദിയോട് മുതല്‍ അരിപ്പ വരെയുള്ള റോഡിലൂടെയുള്ള വാഹനയാത്ര ദുസ്സഹമാകുകയാണ്.