പാലോട്: ഹംസവും ദമയന്തിയും അരങ്ങില്‍ ആടിത്തിമിര്‍ക്കുന്നത് കണ്ട് കൗതുകത്തോടെ കുട്ടികള്‍ നോക്കിയിരുന്നു. പാഠപുസ്തകത്തിലെ കഥാപാത്രങ്ങള്‍ കഥകളിയിലൂടെ മുന്നില്‍ എത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു നന്ദിയോട് എസ്.കെ.വി. എച്ച്.എസിലെ കുട്ടികള്‍. കുട്ടികളില്‍ കഥകളിയോടുള്ള അഭിനിവേശം വര്‍ധിപ്പിക്കുക, പാഠ്യഭാഗത്തെ കഥകളിയില്‍ അവതരിപ്പിച്ചുകാണുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കഥകളി സംഘടിപ്പിച്ചതെന്ന് അധ്യാപകനായ ജയകുമാര്‍ പറഞ്ഞു.
കലാമണ്ഡലം പ്രദീപ് നളനായും മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും കോട്ടക്കല്‍ രവികുമാര്‍ ഹംസമായും വേഷമിട്ടു. കലാമണ്ഡലം സുകുമാറും സുധീപുമായിരുന്നു തോഴിമാര്‍.
'നളചരിതം ഒന്നാംദിവസം' കളിക്ക് കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും കലാമണ്ഡലം രവീന്ദ്രന്‍ മദ്ദളത്തിലും പദങ്ങള്‍ക്ക് താളമിട്ടു. വിദ്യാരംഗം കലാസാഹിത്യവേദിയാണ് സ്‌കൂളില്‍ പരിപാടി സംഘടിപ്പിച്ചത്.
'നളചരിതം ഒന്നാംദിവസം' കളിക്ക് കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും കലാമണ്ഡലം രവീന്ദ്രന്‍ മദ്ദളത്തിലും പദങ്ങള്‍ക്ക് താളമിട്ടു. വിദ്യാരംഗം കലാസാഹിത്യവേദിയാണ് സ്‌കൂളില്‍ പരിപാടി സംഘടിപ്പിച്ചത്.