പാലോട്: പാലോട് പാടശേഖരത്തിന്റെ പ്രധാനറോഡും നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്നതുമായ മുക്കാംതോട്-മാന്തുരുത്തി റോഡ് ചെളിക്കളമായി. റോഡില്‍ ചെളിക്കെട്ട് നിറഞ്ഞതോടെ ഇതുവഴിയുള്ള വാഹനഗതാഗതം നിലച്ചു. അടിയന്തരഘട്ടങ്ങളില്‍പ്പോലും ഇതുവഴി ഓട്ടംവിളിച്ചാല്‍ വാഹനം വരാത്ത അവസ്ഥയിലാണ് റോഡിന്റെ സ്ഥിതി.
ടി.എസ്. റോഡുമായി ഏറ്റവും എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന റോഡാണ് മുക്കാംതോട്-മാന്തുരുത്തി റോഡ്. 1998ല്‍ ഇറിഗേഷന്‍ ഫണ്ട് ഉപയോഗിച്ചാണ് ഏറ്റവും ഒടുവില്‍ റോഡ് നവീകരിച്ചത്. തുടര്‍ന്ന് നിരവധി വര്‍ഷങ്ങളില്‍ റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പണിനടന്നില്ല. മാന്തുരുത്തി മാടന്‍തമ്പുരാന്‍ ക്ഷേത്രം, കൊച്ചുകോണം മുസ്ലിംപള്ളി എന്നിവിടങ്ങളില്‍ എത്താനുള്ള ഏകറോഡും ഇതുതന്നെ.
മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മാണത്തിന് 2008 മുതല്‍ മൂന്നുതവണ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍, നിസ്സാരമായ ചില തടസ്സവാദങ്ങളില്‍പ്പെട്ട് പണിമുടങ്ങുകയായിരുന്നു. റോഡ് ഗതാഗതം ദുസ്സഹമായതോടെ കര്‍ഷകരും കൃഷിനിര്‍ത്തിത്തുടങ്ങി. ഏറ്റവും ഒടുവില്‍ 2013-14 സാമ്പത്തികവര്‍ഷത്തില്‍ റോഡ് നവീകരണത്തിനും തോട് സംരക്ഷണത്തിനും വേണ്ടി അഞ്ചുലക്ഷം അനുവദിച്ചെങ്കിലും പണിതുടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.ബീ. സന്തോഷ്‌കുമാര്‍ പറഞ്ഞു.
കൃഷിയിറക്കാനാകാതെ കര്‍ഷകരും കാല്‍നടയാത്ര ചെയ്യാനാകാതെ നാട്ടുകാരും ബുദ്ധിമുട്ടുന്നു. ഗ്രാമപ്പഞ്ചായത്തിലെ മറ്റെല്ലാ റോഡുകളും ടാര്‍ചെയ്ത് നവീകരിച്ചപ്പോഴും ഇവിടത്തെ നാട്ടുകാരുടെ യാത്ര ചെളിയില്‍ പുതഞ്ഞാണ്.