പാലോട്: കാര്‍ഷികരംഗത്ത് മികച്ചപ്രവര്‍ത്തനം കാഴ്ചവെച്ച കര്‍ഷകരെയും കുട്ടികര്‍ഷകരെയും സംഘങ്ങളെയും ആദരിച്ചുകൊണ്ട് നന്ദിയോട് കൃഷിഭവനില്‍ കര്‍ഷകദിനം ആഘോഷിച്ചു. കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശൈലജാ രാജീവ് അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉഷാവിജയന്‍, എം.എസ്. ഷാജി, പഞ്ചായത്ത് അംഗങ്ങള്‍, കൃഷിഓഫീസര്‍ പി.ആര്‍. രേഖ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തംഗം സോഫിതോമസ് കര്‍ഷകരെ ആദരിച്ചു. പത്ത് കര്‍ഷകരെയും കുട്ടികര്‍ഷകനായി പച്ച ഗവ. എല്‍.പി.എസ്സിലെ യദുകൃഷ്ണനെയും മികച്ച കാര്‍ഷികസംഘമായി ചിന്ത പുരുഷസ്വയംസഹായസംഘത്തെയും തിരഞ്ഞെടുത്തു.