വിതുര: ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷനും തൊളിക്കോട് ഗ്രാമപ്പഞ്ചായത്തും സംയുക്തമായി ചായംവാര്‍ഡില്‍ നടപ്പാക്കിയ 'ഉദയം' സമഗ്ര ഏത്തവാഴകൃഷിയുടെ വിളവെടുപ്പ് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം സോഫിതോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭനകുമാരി, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ആര്‍.സി.വിജയന്‍, ഷംനാ നവാസ്, ജെ.എല്‍.ജി. കണ്‍വീനര്‍ സലീന, സി.ഡി.ജി. വൈസ് ചെയര്‍ പേഴ്‌സണ്‍ എല്‍സി, ജില്ലാമിഷന്‍ എം.കെ.എസ്.പി. കോ-ഓര്‍ഡിനേറ്റര്‍ ഷജീല എന്നിവര്‍ നേതൃത്വം നല്‍കി.