പാലോട്: തലച്ചുമടിന് പാസ്സ് അനുവദിക്കുക, വിപണിയില്‍ സാധ്യതയുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കുക, കള്ളക്കേസ്സുകള്‍ അവസാനിപ്പിക്കുക, സൗജന്യ റേഷ്യന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പരമ്പരാഗത ഈറ്റ തൊഴിലാളികള്‍ പാലോട് റെയ്ഞ്ച് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തും. കോലിയേക്കാട് എന്‍.കൃഷ്ണന്‍ നായര്‍ എം.എല്‍.എ. ധര്‍ണ ഉദ്ഘാടനം ചെയ്യും.