പാലോട്: ഈറ്റത്തൊഴിലാളികള്‍ പാലോട് വനം േറഞ്ച് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. വനത്തില്‍നിന്ന് ഈറ്റ ശേഖരിക്കുന്നതിന് ആഴ്ചതോറും തൊഴിലാളികള്‍ക്ക് നല്‍കുന്ന തലച്ചുമട് പാസ് സമയബന്ധിതമായി നല്‍കുക, ഈറ്റ ഉപേയാഗിച്ച് വിപണനസാധ്യതയുള്ള ഉല്പന്നങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
ഇടിഞ്ഞാര്‍, മങ്കയം പ്രദേശത്തുള്ള തൊഴിലാളികള്‍ പാലോട് ടൗണില്‍നിന്ന് പ്രകടനമായാണ് േറഞ്ച് ഓഫീസിന് മുന്നിലെത്തിയത്. ഈറ്റത്തൊഴിലാളി യൂണിയന്‍ സി.െഎ.ടി.യു.വി.ന്റെ നേതൃത്വത്തിലായിരുന്നു സമരം. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ എം.എല്‍.എ. ധര്‍ണ ഉദ്ഘാടനം ചെയ്തു. വി.കെ.മധു, പി.എസ്. മധു, പേരയം ശശി, ഇ.ജോണ്‍കുട്ടി, മനേഷ് ജി.നായര്‍, ഇ.കബീര്‍, സുദര്‍ശനന്‍, ജോയി, ശശീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.