WELCOME
Saturday, August 16, 2014
കോളേജ് സര്‍വീസ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. പാലോട് ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി
പാലോട്: കോളേജ് ട്രിപ്പുകള്‍ വെട്ടിക്കുറയ്ക്കുന്നതില്‍ പ്രതിഷേധിച്ചും ഇക്ബാല്‍ കോളേജ് സര്‍വീസുകള്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും എസ്.എഫ്.ഐ. ഇക്ബാല്‍ കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ പാലോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേക്ക് മാര്‍ച്ച്‌നടത്തി. രണ്ടുമാസത്തിനിടെ നിരവധി സര്‍വീസുകളുടെ സമയത്തില്‍ മാറ്റംവരുത്തുകയും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും ഡിപ്പോ അധികൃതര്‍ അറിയിച്ചു.