WELCOME
Saturday, August 16, 2014
ചാരായവാറ്റ്: യുവാവ് അറസ്റ്റില്‍
പാലോട്: വനത്തിനുള്ളിലെ വീട്ടില്‍ ചാരായവാറ്റിലേര്‍പ്പെട്ടിരുന്ന യുവാവിനെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. ഇടിഞ്ഞാര്‍ വെങ്കിട്ടമൂട് ആദിവാസി സെറ്റില്‍മെന്റില്‍ ബിജു(30) ആണ് പിടിയിലായത്. പത്ത് ലിറ്റര്‍ ചാരായവും 250 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. പാലോട് സി.ഐ. ശ്യാമപ്രസാദ്, എസ്.ഐ. ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.