കല്ലറ: രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്
ഒന്നേകാല്‍ കോടി രൂപയോളം ചെലവഴിച്ച് പണിചെയ്യിച്ച കല്ല-പാലോട് റോഡ്
തകര്‍ന്നു. റോഡ് നന്നാക്കാത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍
വാഴനട്ടു.
എം.സി. റോഡില്‍നിന്ന് കാരേറ്റ് വഴി പാലോട്ടേക്ക് പോകുന്ന പ്രധാന റോഡാണിത്.
കല്ലറനിന്ന് പൊന്മുടിയിലേക്കും മറ്റും പോകുന്ന ഏക റോഡും ഇതാണ്.
പാങ്ങോട്-മണക്കോട് മുതല്‍ ഭരതന്നൂര്‍ സ്‌കൂള്‍ ജങ്ഷന്‍വരെ നാല്
കിലോമീറ്റര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. റോഡില്‍ പുലിപ്പാറ
മണക്കോട്ടും ഭരതന്നൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനിലും വന്‍ കുഴികളാണ്. ഇവിടെ വെള്ളം
നിറഞ്ഞ് ഇരുചക്ര യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നുണ്ട്.
പുലിപ്പാറ മുതല്‍ പാങ്ങോടുവരെ മുക്കാല്‍ കിലോമീറ്റര്‍ ദൂരം റോഡിന് 10
വര്‍ഷമാണ് ഗ്യാരണ്ടി പറഞ്ഞിരുന്നത്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും
കരാറുകാരനെക്കൊണ്ട് റോഡ് നവീകരിക്കുന്നതിനുള്ള നടപടി ഉണ്ടായിട്ടില്ല.
എത്രയുംവേഗം റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ റോഡ്
ഉപരോധമുള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്
പാങ്ങോട് മണ്ഡലം പ്രസിഡന്റ് എം.എം. ഷാഫി പറഞ്ഞു.