പാലോട്: പാലോട്ടെ ജവഹര്‍ലാല്‍ നെഹ്‌റു
ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച്
ഇന്‍സ്റ്റിറ്റിയൂട്ട് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുന്‍
കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു. സംസ്ഥാന ശാസ്ത്ര സാങ്കേതിക
കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഉദ്യാനത്തെ ദേശീയ
നിലവാരത്തിലേക്ക് ഉയര്‍ത്തണം. അന്തര്‍ദേശീയ പഠന - ഗവേഷണ പ്രവര്‍ത്തനങ്ങള്‍
സാധ്യമാക്കുന്നതിന് കേന്ദ്രം ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം
പറഞ്ഞു.
ബുധനാഴ്ച രാവിലെ സ്ഥാപനം സന്ദര്‍ശിച്ചശേഷം ശാസ്ത്രജ്ഞരുമായി
സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തില്‍
വേണ്ടത്ര ഗൗരവം കാണിക്കുമെന്നും സ്ഥാപനത്തിന്റെ കാര്യം അദ്ദേഹത്തോട്
നേരിട്ടു സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യാനത്തിന്റെ ഡയറക്ടര്‍ ഡോ. പി.ജി.ലത, വകുപ്പ് മേധാവികളായ ഡോ.
പാണ്ഡുരംഗന്‍, ഡോ.സാബുലാല്‍, ഡോ.ടി.ജെ.മാത്യു, ഡോ.എന്‍.മോഹനന്‍,
ഡോ.സി.ജെ.സുധ എന്നിവര്‍ ഒ.രാജഗോപാലുമായി സംസാരിച്ചു.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, സംസ്ഥാന സമിതി അംഗം വെള്ളനാട്
കൃഷ്ണകുമാര്‍, മണ്ഡലം പ്രസിഡന്റ് എം.ആര്‍.ചന്ദ്രന്‍, സെക്രട്ടറി
ആര്‍.സുനില്‍, ടി.ബി.ജി.ആര്‍.ഐ. എംപ്ലോയീസ് സംഘ് പ്രസിഡന്റ് സന്തോഷ്
കുമാര്‍, സെക്രട്ടറി ഡോ.അജികുമാരന്‍ നായര്‍, വൈസ് പ്രസിഡന്റ് ഡോ.വിനോദ്,
ജോയിന്റ് സെക്രട്ടറി ഡോ.വേണുകുമാര്‍ എന്നിവര്‍
രാജഗോപാലിനൊപ്പമുണ്ടായിരുന്നു.