വിതുര: നീരൊഴുക്ക് കൂടിയതോടെ പേപ്പാറ ഡാമിലെ നാല് ഷട്ടറുകളില്‍ മൂന്നെണ്ണവും തുറന്നു. കുടുങ്ങിക്കിടന്ന മരക്കമ്പ് മാറ്റാനായി താത്കാലികമായി തുറന്ന മൂന്നാമത് ഷട്ടര്‍ ഇതുവരെയും അടച്ചിട്ടില്ല. ഇതോടെ ഡാമിലെ ജനനിരപ്പ് 106.3 ല്‍ നിന്ന് 105.8 മീറ്ററായി കുറഞ്ഞെങ്കിലും വ്യാഴാഴ്ച വീണ്ടും മഴ പെയ്തതോടെ നീരൊഴുക്ക് വര്‍ദ്ധിച്ചു.
അഗസ്ത്യമലനിരകളില്‍ ഉരുള്‍പ്പൊട്ടലുണ്ടായ കഴിഞ്ഞമാസം പോലും പേപ്പാറ ഡാമില്‍ രണ്ട് ഷട്ടറുകളെ തുറന്നിരുന്നുള്ളൂ. പക്ഷേ തുലാവര്‍ഷമെത്തിയപ്പോള്‍ ജലം അധികമായി ഒഴുക്കിക്കളയേണ്ട സ്ഥിതിയാണ്. യഥാര്‍ഥത്തില്‍ വേനല്‍കാലത്തേക്ക് കരുതിവെക്കേണ്ട വെള്ളമാണിതെന്ന് ജല അതോറിട്ടി അധികൃതര്‍ പറയുന്നു ഇതിനാണ് ഡാമിന് 110.5 മീറ്റര്‍ ശേഷി നല്‍കിയിരിക്കുന്നതും. എന്നാല്‍ ഈ സംഭരണശേഷി പണ്ടേ വിനിയോഗിക്കാത്തതിനാല്‍ വൃഷ്ടിപ്രദേശത്ത് മരങ്ങള്‍ വളര്‍ന്ന് വനമായി മാറി. ഇപ്പോള്‍ ജലനിരപ്പ് 106 മീറ്റര്‍ കഴിയുമ്പോഴേക്കും വനംവകുപ്പിന്റെ സമ്മര്‍ദത്തില്‍ ജല അതോറിറ്റി അധികൃതര്‍ ഷട്ടര്‍ ഉയര്‍ത്തുകയാണ് പതിവ്.
പേപ്പാറ ഡാം പണിയാന്‍ വേണ്ടി കുടിയൊഴിപ്പിച്ച ആദിവാസി കുടുംബങ്ങള്‍ അവരുടെ താത്പര്യപ്രകാരം വാസമുറപ്പിച്ചത് സമീപത്തെ പൊടിയക്കാല വനമേഖലയിലാണ്. ഡാമില്‍ ജലനിരപ്പുയരുമ്പോള്‍ ഇവരുടെ റോഡിനും കൃഷിയിടങ്ങള്‍ക്കും അടുത്തുവരെ വെള്ളമെത്തുന്ന അവസ്ഥയുമുണ്ട്