വിതുര: ഇക്കഴിഞ്ഞ തിങ്കളാഴ്ച പേപ്പാറ കുട്ടപ്പാറ വനത്തില്‍നിന്ന് പിടികൂടിയ പിടിയാന ശനിയാഴ്ച കോന്നി ആനപരിപാലനകേന്ദ്രത്തില്‍ ചരിഞ്ഞു. പേപ്പാറ മേഖലയില്‍നിന്ന് വനംവകുപ്പ് പിടികൂടുന്ന ആനകള്‍ അധികം വൈകാതെ ചരിയുന്ന പതിവാണ് ഇത്തവണയും ആവര്‍ത്തിച്ചത്. ശനിയാഴ്ച ചരിഞ്ഞ പിടിയാനയ്ക്ക് ഒപ്പമുള്ള കുട്ടിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവനായിയിരിക്കുന്നതാണ് ഏക ആശ്വാസം.
രാവിലെ 11 മണിയോടെയായിരുന്നു പിടിയാന ചരിഞ്ഞതെന്ന് കോന്നിയിലെ വനപാലകര്‍ അറിയിച്ചു. പ്രായക്കൂടുതലും പരിക്കുകളും മയക്കുവെടി കൊണ്ടുണ്ടായ ക്ഷീണവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വൈകീട്ടോടെ പോസ്റ്റ്‌മോര്‍ട്ടം നടന്നു.
ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ കുട്ടപ്പാറ ഭാഗത്തെ ആദിവാസി സെറ്റില്‍മെന്റുകളിലിറങ്ങി കൃഷിനാശമുണ്ടാക്കിയ ആനയെ 27നാണ് മയക്കുവെടി വച്ച് പിടികൂടി കോന്നിയിലേക്ക് കൊണ്ടുപോയത്.
കൊലകൊല്ലി എന്ന് വിളിപ്പേരിട്ട നെല്ലിക്കാപ്പാറയിലെ കൊമ്പന്‍, കല്ലാനയെന്ന് സംശയിച്ച ആനക്കയത്തുംമൂലയിലെ കാട്ടാന, കല്ലുപാറ വനത്തില്‍ ഒറ്റപ്പെട്ടുപോയ കുട്ടിക്കൊമ്പന്‍ എന്നിവയാണ് ഇതിനുമുമ്പ് വനംവകുപ്പ ്പിടികൂടിയ ശേഷം ചരിഞ്ഞ ആനകള്‍. ആരോഗ്യത്തിന് തകരാറുണ്ടാകുമ്പോഴാണ് കാട്ടാന നാട്ടിലേക്കിറങ്ങാറ്. ഈയവസ്ഥയില്‍ മയക്കുവെടി കൂടി നല്‍കുമ്പോള്‍ ചരിയാനുള്ള സാധ്യത കൂടുമെന്ന് വനപാലകര്‍ പറയുന്നു.