പാലോട്: കരയിടിച്ച് മണലൂറ്റ് വ്യാപകമായതോടെ ഇടിഞ്ഞാര്‍ കല്യാണിക്കരിക്കകം പാലം അപകടത്തിലായി. ഇടിഞ്ഞാറില്‍നിന്നും ഈയ്യക്കോട് ആദിവാസി സെറ്റില്‍മെന്റിലേക്കുള്ള പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്.
പാലത്തിന്റെ ഇരുകരകളില്‍നിന്നും നിരന്തരം മണലൂറ്റിമാറ്റുന്നതാണ് പാര്‍ശ്വഭിത്തികള്‍ ഇടിയാന്‍ കാരണം. ഒരുഭാഗത്തെ കല്ലുകെട്ടുകള്‍ പൂര്‍ണമായി ഇടിഞ്ഞുതാണു.
ഈയക്കോട്, കല്യാണിക്കരിക്കകം തുടങ്ങിയ നിരവധി സെറ്റില്‍മെന്റുകളിലുള്ള നൂറുകണക്കിന് ആദിവാസി കുടുംബങ്ങളാണ് ഈ പാലം നിത്യവും ഉപയോഗിക്കുന്നത്. ഇവരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് മണലൂറ്റ് സംഘം വിലസുന്നത്.
ഈയക്കോട്, കല്യാണിക്കരിക്കകം തുടങ്ങിയ നിരവധി സെറ്റില്‍മെന്റുകളിലുള്ള നൂറുകണക്കിന് ആദിവാസി കുടുംബങ്ങളാണ് ഈ പാലം നിത്യവും ഉപയോഗിക്കുന്നത്. ഇവരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് മണലൂറ്റ് സംഘം വിലസുന്നത്.