കാരുണ്യത്തിന്റെ കൈത്താങ്ങുമായി പാലോട് പ്രവാസി കൂട്ടായ്മ.
പാലോട് :കാരുണ്യത്തിന്റെ കൈത്താങ്ങുമായി പ്രവാസി കൂട്ടായ്മ പ്രവർത്തകർ. ഇരുപതു വർഷമായി രോഗ ബാധിതനായി കിടക്കയിലായ പാലോട് നന്ദിയോടെ കള്ളിപ്പാറ കുഴിവിള വീട്ടിൽ ബാഹുലേയൻ നായർക്കാണ് ചികിത്സ സഹായവുമായി പ്രവാസി കൂട്ടായ്മ പ്രവർത്തകർ അവധിക്കു നാട്ടിൽ വിമാനമിറങ്ങിയത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് ഗ്രാമ പഞ്ചായത്തുകളിലുള്ള ഒരു കൂട്ടം യുവാക്കളാണ് പ്രവാസി കൂട്ടായ്മായിലുള്ളത്. രണ്ടു വർഷം മുൻപ് രൂപീകരിച്ച കൂട്ടായ്മ കുറഞ്ഞ കാലയളവിൽ തന്നെ നിർധനരായ മൂന്നു കുടുമ്പത്തിലുള്ളവർക്കു ചികിത്സ സഹായവും നാട്ടിൽ എത്താൻ കഴിയാത്ത പ്രവാസിയായ ഗൃഹനാഥനെ നാട്ടിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചുകരിക്കകം സ്വദേശിയായ കേൾവി ശക്തി ഇല്ലാത്ത കൊച്ചു കുട്ടിക്കാണ് കഴിഞ്ഞ തവണ ചികിത്സ സഹായം നൽകിയത്. കൂട്ടായ്മയിൽ അംഗമായുള്ള പ്രവാസികൾ അവരവരുടെ മാസ വരുമാനത്തിൽ നിന്നും നിശ്ചിത തുക മാറ്റി വെച്ചാണ് സഹായം നൽകുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നത്.
കൂട്ടായ്മയിലെ നാട്ടിലുള്ള പ്രവർത്തകരായ ജനറൽ സെക്രട്ടറി അൻവർഷാൻ പാലോട് ,എക്സിക്യുട്ടീവ് അംഗങ്ങളായ രാജേഷ് അയ്യപ്പൻ, ഷാൻലാൽ, സതീഷ് താന്നിമൂട് എന്നിവർ ചേർന്നാണ് വീട്ടിലെത്തി ബാഹുലേയൻ നായർക്കു ചെക്ക്
കൈമാാറിയത്...
കൂട്ടായ്മ പ്രസിഡന്റ് അരുൺ അംബാനി, വൈസ് പ്രസിഡന്റ് ഹലീൽട്രഷറർ കിഷോർ അടക്കമുള്ള മുഴുവൻ പ്രവർത്തകരും കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായി.